Connect with us

From the print

ചുരുങ്ങിയ ചെലവില്‍ കഞ്ഞിയില്‍ മണ്ണിട്ട് കൊടുക്കുന്നു

മനസ്സില്‍ മൊട്ടിട്ട മുഴുവന്‍ ആഗ്രഹങ്ങളും പൂത്തും പൂത്ത എല്ലാ സ്വപ്നങ്ങളും കായ്ച്ചും കണ്ട് സംതൃപ്തിയടഞ്ഞ് മരിച്ച ഏതെങ്കിലും മനുഷ്യരുണ്ടാകുമോ; സാധ്യതയില്ല. ഒരുകാര്യം ഉറപ്പാണ്. മരണത്തോടെ മാത്രമേ മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് അറുതിയാവുകയുള്ളൂ.

Published

|

Last Updated

‘ആശാനേ, നിങ്ങളെങ്ങോട്ടാ?’
‘ഞാന്‍ ചിലരെ നോക്കിയിറങ്ങിയതാണ് മോനേ.’
‘നിങ്ങളുടെ തലയിലൊരു ചുമടുണ്ടല്ലോ; എന്താണത്?’
‘ഇത് പൂഴിയാണ്.’
‘പൂഴിയോ; ഇതുമായി നിങ്ങളെന്തിനാണ് നടക്കുന്നത്?’
‘മോനേ, ഈ ഭാണ്ഡത്തിലെ പൂഴി ആളുകളുടെ ഭക്ഷണത്തിലിടാനാണ്’
‘ഹേ, ആളുകളുടെ ഭക്ഷണത്തില്‍ പൂഴിയെറിഞ്ഞിട്ട് നിങ്ങള്‍ക്കെന്ത് കിട്ടാനാ?’
‘കാര്യായിട്ടൊന്നും കിട്ടിയിട്ടല്ല, ഒരു മനസ്സുഖം.’

ഓരോരുത്തര്‍ക്കും അവരവരുടെ ആഗ്രഹങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ അത് സാധ്യമാക്കുന്നതിനുള്ള അങ്ങേയറ്റത്തെ പരിശ്രമത്തിലുമായിരിക്കും. നല്ല ജോലി, സൗകര്യമുള്ള വീട്, ഇഷ്ടപ്പെട്ട വാഹനം, സാമ്പത്തിക പുരോഗതി, സ്ഥാനക്കയറ്റം ഇങ്ങനെ എത്രയെത്ര ചെറുതും വലുതുമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് നമ്മുടെയൊക്കെ മനസ്സില്‍ കുന്നുകൂടിക്കിടക്കുന്നത്.

മനസ്സില്‍ മൊട്ടിട്ട മുഴുവന്‍ ആഗ്രഹങ്ങളും പൂത്തും പൂത്ത എല്ലാ സ്വപ്നങ്ങളും കായ്ച്ചും കണ്ട് സംതൃപ്തിയടഞ്ഞ് മരിച്ച ഏതെങ്കിലും മനുഷ്യരുണ്ടാകുമോ; സാധ്യതയില്ല. ഒരുകാര്യം ഉറപ്പാണ്. മരണത്തോടെ മാത്രമേ മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് അറുതിയാവുകയുള്ളൂ. ഇക്കാര്യം നബി (സ) തന്നെ പഠിപ്പിച്ചിട്ടുമുണ്ട്: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്വരയുണ്ടെങ്കില്‍ അവന്‍ രണ്ടാമതൊന്നുകൂടെ ആഗ്രഹിക്കും. രണ്ടെണ്ണമുള്ളയാള്‍ മൂന്നാമത്തേത് ആഗ്രഹിക്കും. മരണത്തോടെയല്ലാതെ അവന്റെ ആഗ്രഹ പൂര്‍ത്തീകരണം നടക്കുകയില്ല. അനുവദനീയമായ എന്തും ആഗ്രഹിക്കുന്നതിന് കുഴപ്പമൊന്നുമില്ല. അവനെപ്പോലെ ഞാനും ആയിരുന്നെങ്കില്‍, എനിക്കും അതുണ്ടായിരുന്നെങ്കില്‍ എന്നിങ്ങനെയും ആശിക്കാം. പക്ഷേ, അത്യാഗ്രഹങ്ങള്‍ അത്ര നല്ലതല്ല. നിറമുള്ള മോഹങ്ങളും തിളക്കമാര്‍ന്ന സ്വപ്നങ്ങളും നമുക്കുള്ളത് പോലെ എല്ലാവര്‍ക്കുമുണ്ടെന്ന ഓര്‍മ വേണം. അവരും അവരുടെ ഭാവി പദ്ധതികള്‍ നെയ്തെടുക്കുന്ന തിരക്കിലാണ്. ഇതിനിടക്ക് ആരും ആര്‍ക്കും വിലങ്ങുതടി സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരുടെയും വളര്‍ച്ചക്ക് വിഘാതം നില്‍ക്കരുത്. അതിനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതും സ്വാധീനം ദുരുപയോഗം ചെയ്യുന്നതും ശരിയല്ല.

ഒരാളുടെ പുരോഗതിയില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതും അവന്റെ അധഃപതനം ആഗ്രഹിക്കുന്നതും അസൂയയുടെ ലക്ഷണങ്ങളാണ്. ഇത് മനുഷ്യര്‍ക്കുണ്ടാകാന്‍ പാടില്ലാത്ത മനോരോഗമാണ്. നോന്പ്, നിസ്‌കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ സത്കര്‍മങ്ങളെ ഗ്രസിക്കുന്ന മാരകമായ രോഗം.

 

Latest