Kerala
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പരിഭ്രാന്തനായ അന്‍ഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
നാദാപുരം| കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളില്‍ നിന്ന് പാമ്പിനെ പിടികൂടി. പുറമേരി സ്വദേശി അന്‍ഫസിന്റെ സ്‌കൂട്ടറില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ കടിയേല്‍ക്കാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ചാലപ്പുറത്തുള്ള ബന്ധുവീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ മിററിന്റെ ഭാഗത്ത് നിന്നും എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി യുവാവിന് തോന്നി. ഉടന്‍തന്നെ അടുത്തുള്ള മെക്കാനിക്കിനെ വരുത്തി സ്‌കൂട്ടറിന്റെ മുന്‍ഭാഗം അഴിച്ച് പരിശോധിച്ചാണ് പാമ്പിനെ പിടികൂടിയത്.
പരിഭ്രാന്തനായ അന്‍ഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
Content Highlights:
A youth named Anfas from Purameri had a narrow escape after a snake was found inside his moving scooter in Kozhikode. While riding back from a relative’s house in Chalappuram, he felt something crawling on his hand near the mirror. A mechanic was called to dismantle the front portion of the vehicle to capture the snake, and Anfas later confirmed at a hospital that he had not been bitten.







