Connect with us

Business

പോക്കറ്റ്‌ കാലിയാകാതെ സ്‌മാർട്ട്‌ ഫോൺ; ഐടെൽ എ 50, A50C വിപണിയിൽ

ഐടെൽ എ50, ഐടെൽ എ 50 സി എന്നിവയാണ്‌ പുതിയ മോഡലുകൾ. ഐടെൽ A50 ക്ക് 6.56 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കിൽ എ 50 സിക്ക് 6.6 ഇഞ്ച് സ്‌ക്രീനാണുള്ളത്.

Published

|

Last Updated

ന്യൂഡൽഹി | ചൈനീസ്‌ മൊബൈൽ നിർമാതാക്കളായ ഐടൽ അവരുടെ ഏറ്റവും പുതിയ ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സ്‌മാർട്ട്‌ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ എ50, ഐടെൽ എ 50 സി എന്നിവയാണ്‌ പുതിയ മോഡലുകൾ. ഐടെൽ A50 ക്ക് 6.56 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കിൽ എ 50 സിക്ക് 6.6 ഇഞ്ച് സ്‌ക്രീനാണുള്ളത്. രണ്ട് മോഡലുകളും ഒക്ടാകോർ യൂണിസോക്ക് ടി 603 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്.

രണ്ടിനും എ ഐ സപ്പോർട്ടുള്ള 8 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്.
ഐടെൽ എ 50 ക്ക് 10 വോൾട്ട് ചാർജിംഗോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ്‌ നൽകിയിരിക്കുന്നത്‌. അതേസമയം എ 50 സി 5 വോട്ട് ചാർജിംഗോടുകൂടിയ 4,000 എംഎഎച്ച് ബാറ്ററിയിലാണ്‌ അവതരിപ്പിച്ചിരിക്കുന്നത്.

3ജിബി റാമും 64 ജിബി റോമുമുള്ള എ50 6,099 രൂപയ്‌ക്ക്‌ ലഭിക്കും. 4GB + 64GB വേരിയൻ്റിന് 6,499 രൂപയാണ്‌ വില. ഐടെൽ എ50സി 2GB റാം + 64GB സ്റ്റോറേജ് പതിപ്പിന് 5,699 രൂപയാണ്‌ വില.