Connect with us

Business

മെയ് 9ന് കുഷാക്ക് മോണ്ടെ കാര്‍ലോയെ സ്‌കോഡ പുറത്തിറക്കും

ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള കാറാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി| സ്‌കോഡ കുഷാക്ക് മെയ് 9ന് മോണ്ടെ കാര്‍ലോ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള കാറാണിത്. കൂടാതെ സ്പോര്‍ട്ടിയര്‍ സ്‌റ്റൈലിംഗും അധിക ഫീച്ചറുകളും മോണ്ടെ കാര്‍ലോയ്ക്ക് പാക്ക് ചെയ്യുന്നു. മോണ്ടെ കാര്‍ലോ വേരിയന്റിന് ബ്ലാക്ക്ഡ്ഔട്ട് ഒആര്‍വിഎം ഹൗസിംഗുകള്‍, റൂഫ് റെയിലുകള്‍, ഗ്രില്‍ സറൗണ്ട്, ‘മോണ്ടെ കാര്‍ലോ’ ബാഡ്ജുകള്‍, ഒരു പുതിയ കൂട്ടം അലോയ് വീലുകള്‍ എന്നിവയെല്ലാം കുഷാക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡാഷ്ബോര്‍ഡ്, ഡോറുകള്‍, സെന്റര്‍ കണ്‍സോള്‍ എന്നിവയില്‍ ചുവന്ന ഇന്‍സെര്‍ട്ടുകളോടെ, കുഷാക്ക് മോണ്ടെ കാര്‍ലോയ്ക്ക് ഒരു കറുത്ത കാബിന്‍ ലേഔട്ടും ലഭിക്കും.

6സ്പീഡ് എംടി, 7സ്പീഡ് ഡിസിടി (ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്) ഓപ്ഷനുകള്‍ക്കൊപ്പം, വലിയ 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ (150പിഎസ്/250എന്‍എം)ആണ് സ്‌കോഡ കുഷാക്ക് മോണ്ടെ കാര്‍ലോയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. 6 സ്പീഡ് എംടി അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഘടിപ്പിച്ച 1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് (115പിഎസ്/178എന്‍എം) എന്നിവയാണ് എസ് യുവിയുടെ താഴ്ന്ന വേരിയന്റുകള്‍കമ്പനി നല്‍കിയിട്ടുള്ളത്.

കുഷാക്കിന്റെ ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റിനേക്കാള്‍ 50,000 രൂപ അധികമായിരിക്കും മോണ്ടെ കാര്‍ലോ ട്രിമ്മിന് സ്‌കോഡ വില നല്‍കുക. എസ് യുവിക്ക് നിലവില്‍ 10.99 ലക്ഷം മുതല്‍ 18.19 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം ഡല്‍ഹി)വില. എംജി ആസ്റ്റര്‍, ഫോക്സ്വാഗണ്‍ ടൈഗണ്‍, നിസാന്‍ കിക്ക്സ്, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി എസ്-ക്രോസ്, കിയ സെല്‍റ്റോസ് എന്നിവയോടാണ് പുതിയ കാര്‍ മത്സരിക്കുക.