Connect with us

First Gear

പുതിയ സ്ലാവിയയുടെ അവതരണം അടുത്തവര്‍ഷം മാര്‍ച്ചിലെന്ന് സ്‌കോഡ

ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത റാപ്പിഡിന് പകരക്കാരനായാണ് സ്‌കോഡ സ്ലാവിയ എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ സെഡാന്‍ സ്ലാവിയയുടെ അവതരണം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് നിര്‍മാതാക്കളായ സ്‌കോഡ. ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത റാപ്പിഡിന് പകരക്കാരനായാണ് സ്‌കോഡ സ്ലാവിയ എത്തുന്നത്. ഒക്ടാവിയയും സൂപ്പര്‍ബും ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ നിരയിലേക്കാണ് സ്ലാവിയയെ സ്‌കോഡ ചേര്‍ക്കുക. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലാകും തങ്ങളുടെ പുതിയ വാഹനം പുറത്തിറക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ മിഡ്-സൈസ് സെഡാന്റെ പുറംഭാഗം പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സ്‌കോഡ പ്ലേ ആപ്പുകള്‍ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായാണ് സ്ലാവിയ എത്തുന്നത്. 8 സ്പീക്കറുകളും ഒരു സബ് വൂഫറും ഉള്‍പ്പെടുന്ന സ്‌കോഡയുടെ ഹൈ-പെര്‍ഫോമന്‍സ് സ്പീക്കര്‍ സിസ്റ്റവുമായി ഇത് കണക്ട് ചെയ്യും. 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും, അത് ഡ്രൈവര്‍ക്ക് എല്ലാ സുപ്രധാന വിവരങ്ങളും കാണിക്കുകയും ചെയ്യും.

സുരക്ഷയ്ക്കായി, സ്‌കോഡ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. എഞ്ചിന്‍ ഓപ്ഷനെക്കുറിച്ച് പറയുമ്പോള്‍, രണ്ട് വ്യത്യസ്ത ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളില്‍ സ്‌കോഡ സ്ലാവിയ വാഗ്ദാനം ചെയ്യും. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ എഞ്ചിനും 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനും. രണ്ടും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാകും ജോടിയാക്കുക. 1.0 ടിഎസ്‌ഐ എഞ്ചിന്‍ പരമാവധി 115 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 178 എന്‍എംന്റെ പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. മിക്ക ആളുകളും ഈ എഞ്ചിന്‍ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അഭിപ്രായപ്പെട്ടു. സ്‌കോഡ സ്ലാവിയയുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

 

Latest