First Gear
സ്ലാവിയയ്ക്ക് മെയിന്റനന്‍സ് പക്കേജ് അവതരിപ്പിച്ച് സ്‌കോഡ
പുതിയ സ്ലാവിയ സെഡാന് 24,999 രൂപ വിലയുള്ള നാല് വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജ് അവതരിപ്പിക്കും.
ന്യൂഡല്‍ഹി| ഫെബ്രുവരി 28ന് ഇന്ത്യന്‍ നിരത്തുകളിലെത്താന്‍ ഒരുങ്ങുകയാണ് ഏറ്റവും പുതിയ സ്‌കോഡ സ്ലാവിയ. ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനപ്പെട്ട കുറച്ച് വിവരങ്ങള്‍ കൂടി കമ്പനി പങ്കുവെച്ചിരിക്കുന്നത്.സ്ലാവിയായുടെ മെയിന്റനന്‍സ് പാക്കേജ് സംബന്ധിച്ച വിവരങ്ങളാണ് കമ്പനി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
പുതിയ സ്ലാവിയ സെഡാന് 24,999 രൂപ വിലയുള്ള നാല് വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജ് അവതരിപ്പിക്കുമെന്നാണ് സ്‌കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പെയര്‍ പാര്‍ട്‌സുകളുടെ വില, എഞ്ചിന്‍ ഓയിലിന്റെ വില, ലേബര്‍ ചെലവ് എന്നിവ ഉള്‍പ്പെടുന്ന പാക്കേജിനൊപ്പം ഉടമസ്ഥാവകാശത്തിന്റെ മൊത്തത്തിലുള്ള ചെലവ് കിലോമീറ്ററിന് വെറും 0.46 പൈസയായിരിക്കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
സ്‌കോഡ ആദ്യം സ്ലാവിയ 1.0 ലിറ്റര്‍ ടിഎസ്‌ഐ പതിപ്പ് 2022 ഫെബ്രുവരി 28ന് അവതരിപ്പിക്കും. അതേസമയം 1.5 ലിറ്റര്‍ ടിഎസ്‌ഐ പതിപ്പ് ഈ വര്‍ഷം മാര്‍ച്ച് 3ന് വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് പതിപ്പുകള്‍ക്കുമായി ടെസ്റ്റ് ഡ്രൈവുകളും ഡെലിവറികളും അതത് തീയതികളില്‍ ആരംഭിക്കും. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള വാഹന നിര്‍മാതാക്കളുടെ രണ്ടാമത്തെ ഓഫറാണ് സ്ലാവിയ, ഇത് എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍, കൂടാതെ ഫീച്ചറുകള്‍ എന്നിവ കുഷാക്കുമായി പങ്കിടുകയും ചെയ്യും. സ്ലാവിയയുടെ സീരീസ് നിര്‍മ്മാണം സ്‌കോഡ ഓട്ടോ ഇന്ത്യ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സ്‌കോഡ ഓട്ടോ ഫോക്സ് വാഗണ്‍ ഇന്ത്യയുടെ മഹാരാഷ്ട്രയിലെ ചകനിലുള്ള പ്ലാന്റില്‍ ഇത് നിര്‍മ്മിക്കും. കൂടാതെ 95 ശതമാനം പ്രാദേശികവല്‍ക്കരണത്തോടെയാണ് കാര്‍ വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.







