Connect with us

m sivasanker

ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്

സര്‍ക്കാര്‍ എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നത്.

Published

|

Last Updated

കൊച്ചി | മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് മുഴുവന്‍ അഴിമതിയും നടന്നിട്ടുള്ളത്. അതിന്റെയെല്ലാം കേന്ദ്രബിന്ദുവായിരുന്നു ശിവശങ്കറെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ അധികാരങ്ങളോടും കൂടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോഴ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ആദ്യം സ്വര്‍ണക്കടത്തുകേസില്‍ അകത്തുപോയി. ഇപ്പോള്‍ കോഴക്കേസില്‍ അറസ്റ്റ്.  കേസില്‍ പ്രതിയായ സന്തോഷ് ഈപ്പനൊപ്പം സംസ്ഥാന സര്‍ക്കാരും സിബി ഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്.

സര്‍ക്കാറിന് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍, മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത് വി ഡി സതീശന്‍ ചോദിച്ചു. ഉത്തരം പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മിണ്ടാതിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.

Latest