Connect with us

Kerala

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം ആശ്വാസമായി; പാറശ്ശാല ഡിപ്പോയില്‍ വന്‍ വരുമാന വര്‍ധനയെന്ന് കെ എസ് ആര്‍ ടി സി

ദിവസേന ശരാശരി 80,000-90,000 രൂപയായി വരുമാനം വര്‍ധിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം പ്രതിസന്ധി ഘട്ടത്തില്‍ വലിയ ആശ്വാസമേകിയതായി കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു. ആദ്യമായി പരിഷ്‌കരണം നടപ്പാക്കിയ പാറശ്ശാല ഡിപ്പോയില്‍ വന്‍ വരുമാന വര്‍ധനയാണ് ഉണ്ടായതെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. ദിവസേന ശരാശരി 80,000-90,000 രൂപയായി വരുമാനം വര്‍ധിച്ചിട്ടുണ്ട്. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഹൈക്കോടതിയില്‍ കെ എസ് ആര്‍ ടി സി വിശദീകരണം നല്‍കിയത്.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടു പോകുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. നിലവില്‍ പാറശ്ശാല ഡിപോയില്‍ മാത്രം ഏര്‍പ്പെടുത്തിയ സിംഗിള്‍ ഡ്യൂട്ടി അടുത്ത ഘട്ടത്തില്‍ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ ഡ്യൂട്ടിയാണ് പ്രാബല്യത്തിലായത്.

Latest