Kerala
വാഹന പരിശോധനയ്ക്കിടെ എസ്‌ഐക്ക് മര്‍ദനം: യുവാവ് പിടിയില്‍
കൈയ്ക്കും വയറിനും പരുക്കേറ്റ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇടുക്കി | വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. അമ്പലക്കവല സ്വദേശി ആദര്‍ശാണ് അറസ്റ്റിലായത്. നമ്പര്‍ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തില്‍ വരുന്ന ബൈക്ക് തടയാന്‍ ശ്രമിച്ചപ്പോഴാണ് യുവാവ് എസ്‌ഐയ്ക്ക് നേരെ ആക്രമണം നടത്തിയത്. എസ്‌ഐ സുനേഖ് എന്ന ഉദ്യോഗസ്ഥനാണ് സംഭവത്തില്‍ പരുക്ക് പറ്റിയത്.
യുവാവ് ബൈക്ക് പിന്നോട്ടെടുത്ത ശേഷം റോഡരികിലെ ഭിത്തിയോട് ചേര്‍ത്ത് ഉദ്യോഗസ്ഥനെ ഞെരുക്കുകയായിരുന്നു. കൈയ്ക്കും വയറിനും പരുക്കേറ്റ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ആദര്‍ശിന് ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.







