Connect with us

Kerala

അപകടമുണ്ടായാൽ വകുപ്പ് മന്ത്രി രാജിവെക്കണോ, അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും?; ചോദ്യങ്ങളുന്നയിച്ച് മന്ത്രി വി എൻ വാസവൻ

കെട്ടിടാപകടത്തെക്കുറിച്ച് ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്നും വാസവൻ

Published

|

Last Updated

കൊച്ചി | ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്നാരാഞ്ഞ് മന്ത്രി വി എൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് ചോദിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം വീണതിനെ കുറിച്ച് ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്നും വി എൻ വാസവൻ ചോദിച്ചു. മെഡിക്കൽ കോളജിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. ഉമ്മൻചാണ്ടി സർക്കാറിൻ്റെ കാലത്ത് കെട്ടിടം ശോച്യാവസ്ഥയിലെന്ന് റിപോർട്ട് നൽകി. അന്ന് ഒന്നും ചെയ്തില്ല. എൽ ഡി എഫ് സർക്കാർ വന്നു ആവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോ. കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

Latest