Connect with us

Kollam

കടയ്ക്കല്‍ തിരുവാതിര ദുബൈയില്‍

മീനമാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ച് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ മിനിയേച്ചര്‍ പതിപ്പാണ് പ്രവാസികള്‍ക്കായി ഒരുക്കുക.

Published

|

Last Updated

ദുബൈ | കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമായ കടയ്ക്കല്‍ തിരുവാതിര പ്രവാസികള്‍ക്കായി ദുബൈയില്‍ നടത്താന്‍ കടയ്ക്കല്‍ പ്രവാസി ഫോറം തീരുമാനിച്ചു. മീനമാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ച് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ മിനിയേച്ചര്‍ പതിപ്പാണ് പ്രവാസികള്‍ക്കായി ഒരുക്കുക.

ദുബൈ കരാമയില്‍ വൈഡ് റേഞ്ച് ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ വച്ച് നടന്ന കടയ്ക്കല്‍ പ്രവാസി ഫോറത്തിന്റെ പുതിയ ഭരണ സമിതി രൂപവത്കരണ വേളയിലാണ് ദുബൈയില്‍ വെച്ച് തിരുവാതിര ഉത്സവം നടത്താന്‍ തീരുമാനിച്ചത്. കടയ്ക്കലും പരിസര പ്രദേശത്തുമുള്ള യു എ ഇ നിവാസികളുടെ കൂട്ടായ്മയാണ് കടയ്ക്കല്‍ പ്രവാസി ഫോറം. ഫോറത്തിന്റെ 2024 ലെ ഭരണസമിതിയിലേക്ക് ബുനൈസ് കാസിം (പ്രസി.), ഷംനാദ് കടയ്ക്കല്‍ (ജന. സെക്ര.), റഹീം കടയ്ക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷാജിലാല്‍ കടയ്ക്കല്‍, റിയാദ് മുക്കുന്നം, നസീഫ് കുമ്മിള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സുധീര്‍ ഇളമ്പഴന്നൂര്‍, നസീര്‍ റാവുത്തര്‍, ഷെഫി തൊളിക്കുഴി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും ഷാഫര്‍ ഷ, സിയാദ് മുക്കുന്നം, ഷെഫീഖ് കുമ്മിള്‍ എന്നിവര്‍ ജോയിന്റ് ട്രഷറര്‍മാരുമാണ്. ആര്‍ട്‌സ് സെക്രട്ടറിയായി രതീഷ് കാട്ടാംപള്ളി, മീഡിയ സെക്രട്ടറിയായി ദിലീപ് നെല്ലിക്കാട്, സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഷാന്‍ നൂറുദ്ദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ദുബൈയിലെ അല്‍-തവാര്‍ പര്‍ക്ക് 3 ല്‍ വെച്ചു നടന്ന ഫോറത്തിന്റെ 12 ാം വാര്‍ഷിക സംഗമത്തിലെ ജനറല്‍ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഗമത്തില്‍ നടന്ന വിവിധയിനം കായിക വിനോദ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.

ഫാറൂഖ്, ഫാത്തിമ, ശ്രേയ സുരേഷ്, ആമിന നസീഫ്, ജാന്‍സ, മിസ്അബ്, സഫീര്‍ എന്നിവര്‍ സമ്മാനാര്‍ഹരായി. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന വാശിയേറിയ എസ് എ എസ് എവര്‍-റോളിങ് ട്രോഫി വടംവലി മത്സരത്തില്‍ കെ പി എഫ് സ്‌ട്രൈക്കേഴ്‌സും, ബ്രദേര്‍സ് പള്ളിക്കുന്നവും ഒരേ പോയിന്റ് നേടി. തുടര്‍ന്ന് ടോസ്സിങ്ങിലൂടെ ബ്രദേഴ്‌സ് പള്ളിക്കുന്ന് വിജയികളായി. ഫോറത്തിന്റെ ക്രിക്കറ്റ് ടീമായ കെ പി എഫ് സ്‌ട്രൈക്കേഴ്‌സിനുള്ള പുതിയ ജേഴ്‌സികള്‍ വിതരണം ചെയ്തു. അല്‍-നൂര്‍ പോളിക്ലിനിക്കിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പുമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest