Connect with us

Kerala

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമ പിടിയില്‍

പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Published

|

Last Updated

പത്തനംതിട്ട| നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിന് കടയുടമയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ചെറുകുളഞ്ഞി വലിയകുളം കൈതതടത്തില്‍ പാന്റ് രാജനെന്നറിയപ്പെടുന്ന എസ് രാജന്‍ (65) ആണ് പിടിയിലായത്.

കടയില്‍ നിന്നും നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാന്‍സ്, കൂള്‍ ഇനങ്ങളില്‍പ്പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

അനധികൃത കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ എസ് ഐ കൃഷ്ണന്‍കുട്ടി, എസ് സി പി ഓ അജാസ് ചാറുവേലില്‍, സി പി ഓമാരായ ഗോകുല്‍ കണ്ണന്‍, അശോകന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Latest