Connect with us

michigan shooting

അമേരിക്കൻ യൂനിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്

ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

Published

|

Last Updated

മിഷിഗന്‍ | അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ അജ്ഞാതന്റെ വെടിവെപ്പ്. മൂന്ന് പേർ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റ് ലാന്‍സിംഗിലെ പ്രധാന ക്യാമ്പസില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബെര്‍കി ഹാല്‍ എന്ന അക്കാദമിക് കെട്ടിടത്തിന് അടുത്തും ഐ എം ഈസ്റ്റ് എന്ന അത്‌ലറ്റിക് സൗകര്യമുള്ളിടത്തുമാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു.

ആദ്യ വെടിവെപ്പുണ്ടായി രണ്ട് മണിക്കൂറിനകം നിരവധി ക്യാമ്പസുകളിലുള്ളവരെ ഒഴിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. അക്രമിയുടെതെന്ന് സംശയിക്കുന്ന ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. മാസ്‌ക് ധരിച്ച ഉയരം കുറഞ്ഞ പുരുഷനാണ് അക്രമി.

Latest