Connect with us

Kerala

ഷിരൂര്‍ ദൗത്യം: നദിയില്‍ നിന്ന് ഹൈഡ്രോളിക് ജാക്കി കണ്ടെത്തി, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതെന്ന് ഉടമ

കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ജാക്കിയാണ് ഇതെന്ന് സ്ഥിരീകരിച്ച്‌ ലോറി ഉടമ മനാഫ്.

Published

|

Last Updated

ബെംഗളൂരു | ഷിരൂരില്‍ ഗംഗാവാലി നദിയില്‍ നടത്തുന്ന തിരച്ചിലിനിടെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. കാണാതായ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ജാക്കിയാണ് ഇതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ഈശ്വര്‍ മല്‍പെ നടത്തിയ തിരച്ചിലിലാണ് ജാക്കി കണ്ടെത്തിയത്. ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങള്‍ നേരത്തെ നടത്തിയ തിരച്ചിലില്‍ മാല്‍പെ കണ്ടെത്തിയിരുന്നു. നദിയിലെ വെള്ളത്തിന് തെളിവുള്ളതിനാല്‍ അടിയിലുള്ളതെല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നാണ് മല്‍പെ പറയുന്നത്.

നദിയില്‍ കുത്തൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചത്. രണ്ട് നോട്‌സിനടുത്താണ് നിലവിലെ ഒഴുക്ക്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.