Education
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട്; പരീക്ഷാഫലം നാളെ
വൈകിട്ട് അഞ്ച് മുതല്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://safoundation.in/ ല്‍ ഫലം ലഭ്യമാകും.

കോഴിക്കോട് | ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് എക്‌സാമിനേഷന്‍ ജേതാക്കളെ നാളെ (ജൂലൈ 08, ചൊവ്വ) പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മുതല്‍ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://safoundation.in/ ല്‍ ഫലം ലഭ്യമാകുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, സി ഒ ഒ. ഒ മുഹമ്മദ് ഫസല്‍ എന്നിവര്‍ അറിയിച്ചു.
ഫെബ്രുവരിയില്‍ നടന്ന ടാലന്റ് ഹണ്ട് എക്‌സാമില്‍ പതിനായിരത്തില്‍പരം വിദ്യാര്‍ഥികളാണ് പങ്കെടുത്തിരുന്നത്. ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിദേശരാജ്യങ്ങളിലുമായി നടന്ന ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
എട്ടാം ക്ലാസ്സ് മുതലുള്ള മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ ഉന്നത പഠനവും, ലക്ഷ്യാധിഷ്ഠിത ടെക്‌നോളജി കോഴ്‌സുകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും നല്‍കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി 500ല്‍ പരം വിദ്യാര്‍ഥികളാണ് ഫൗണ്ടേഷന് കീഴില്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായത്.