Connect with us

Kerala

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഒരാള്‍ക്ക് ഗുരുതരപരുക്കേറ്റു.

Published

|

Last Updated

ഷാര്‍ജ| ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരുക്കേറ്റു. കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാര്‍, പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അജ്മല്‍ ഉമ്മുല്‍ഖുവൈനാണ് അപകടത്തില്‍ ഗുരുതരപരുക്കേറ്റത്.

ഇന്നലെ രാത്രി എമിറേറ്റ്‌സ് റോഡില്‍ ഷാര്‍ജ മസ്ജിദിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights: Two Keralites were killed and another critically injured in a collision between a van and a truck on Emirates Road in Sharjah. The deceased are Ramesh Kumar from Balussery and Shariq from Ottapalam. Procedures are underway to repatriate the bodies kept at Al Qassimi Hospital.

Latest