Kerala
സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
Content Highlights:Heavy rainfall is intensifying across Kerala with yellow alerts issued for seven districts today. The yellow alert covers Pathanamthitta, Kottayam, Ernakulam, Idukki, Malappuram, Kozhikode, and Wayanad. Authorities warn that heavy downpours will continue across the state until Sunday.




