Connect with us

National

എന്‍സിപി നേതാവ് ശരത് പവാര്‍ ആശുപത്രിയില്‍

ഈ മാസം മൂന്നാം തവണയാണ് ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Published

|

Last Updated

മുംബൈ| നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി ) നേതാവ് ശരദ് പവാറിനെ ഇന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജ്ജലീകരണം സംശയിക്കുന്നതിനാല്‍ ബാബയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എക്സ് പോസ്റ്റിലൂടെ മകള്‍ സുപ്രിയ സുലെ എംപിയാണ് അറിയിച്ചത്. നിര്‍ജ്ജലീകരണം ആണെന്ന് തോന്നുന്നു. ബാബയോട് ജോലി സമയം കുറക്കാനും യാത്ര കുറക്കാനുമൊക്കെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കാറില്ലെന്നാണ് മകള്‍ കുറിപ്പില്‍ പറയുന്നത്.

ഈ മാസം മൂന്നാം തവണയാണ് ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നവംബര്‍ രണ്ടിന് അദ്ദേഹത്തെ പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച് നവംബര്‍ 4 ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇതേ ദിവസം തന്നെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നവംബര്‍ ഏഴ് വരെ ചികിത്സ തുടരുകയും ചെയ്തിരുന്നു.

Content Highlights: NCP leader Sharad Pawar was admitted to Mumbai’s Breach Candy Hospital over suspected dehydration, daughter Supriya Sule posted on X. This marks his third hospital stay this month following earlier admissions in Pune and Mumbai. Supriya Sule noted he rarely heeds advice to curb work hours and travel.

Latest