Connect with us

Ongoing News

ജക്കാർത്തയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് റിയാദ് എയർ

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്.

Published

|

Last Updated

റിയാദ്|സഊദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ (Riyadh Air) റിയാദിൽ നിന്ന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി ആരംഭിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള റിയാദ് എയറിന്റെ ആദ്യ സർവീസാണിത്.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  നിന്നും  പുറപ്പെട്ട് ജക്കാർത്തയിലെ സുകാർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രീതിയിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ഈ റൂട്ടിൽ സർവീസുകൾ ഉണ്ടായിരിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദിൽ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ജക്കാർത്തയിൽ നിന്നുമാണ് വിമാനങ്ങൾ പുറപ്പെടുന്നത്. ഏകദേശം 8 മണിക്കൂർ 45 മിനിറ്റ് മുതൽ 9 മണിക്കൂർ വരെയാണ് യാത്രാ സമയം.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ബിസിനസ് എലൈറ്റ്, ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി എന്നിങ്ങനെ നാല് കാബിൻ ക്ലാസുകളിലായി 290 സീറ്റുകളാണ് വിമാനത്തിലുള്ളത്. സഊദി അറേബ്യയും ഇന്തോനേഷ്യയും തമ്മിലുള്ള വ്യാപാര, വിനോദസഞ്ചാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഈ പുതിയ സർവീസ് സഹായിക്കും. കൂടാതെ, ഇന്തോനേഷ്യയിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് റിയാദ് വഴി മക്കയിലേക്കും മദീനയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.

Content Highlights: Riyadh Air launched direct flights between Riyadh and Jakarta, marking its first route into Southeast Asia. Flights operate three days a week on Boeing 787-9 aircraft taking nearly nine hours. The service boosts trade, tourism, and Hajj and Umrah travel from Indonesia.

Latest