Kerala
മെര്‍ക്കുറി വൃക്ക തകര്‍ത്തു: ഫെയ്സ് ക്രീം മാര്‍ക്കറ്റിങ് സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി
കാസര്‍കോട് കുമ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിഗ്മ മാര്‍ക്കറ്റിങ് എന്ന സ്ഥാപനമാണ് പൂട്ടിയത്
കാസര്‍കോട് | മെര്‍ക്കുറിയുടെ ആധിക്യമുള്ള ഫെയ്സ് ക്രീം ഉപയോഗിച്ച് വൃക്ക തകര്‍ന്നതായി പരാതി ഉയര്‍ന്നതിനു പിന്നാലെ ഫെയ്സ് ക്രീം മാര്‍ക്കറ്റിങ് സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി.
കാസര്‍കോട് കുമ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിഗ്മ മാര്‍ക്കറ്റിങ് എന്ന സ്ഥാപനമാണ് പൂട്ടിയത്.
ഓഫീസിലെ ഉപകരണങ്ങളും ബോര്‍ഡും ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി നീക്കം ചെയ്ത നിലയിലാണ്. മലപ്പുറത്ത് ഗുരുതരമായ രോഗം ബാധിച്ച പെണ്‍കുട്ടി പരാതി ഉയര്‍ത്തിയതോടെ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മുങ്ങിയത്. സംഭവത്തില്‍ പോലീസും ഡ്രഗ് കണ്ട്രോള് യൂണിറ്റും സംയുക്തമായി അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുക്കുകയോ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല.
Content Highlights: A face cream marketing firm in Kumbla, Kasaragod has shut down and its owners fled after a complaint of kidney damage linked to high mercury content. The probe followed a complaint by a young woman in Malappuram who suffered a severe illness. Police and the drug control unit have launched a joint investigation, though no arrests or questioning have occurred yet.


