Connect with us

Kerala

കടലില്‍ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു

പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ റാഫി (33) ആണ് മരിച്ചത്

Published

|

Last Updated

പൊന്നാനി | കടലില്‍വച്ച് മിന്നലേറ്റ മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. മീന്‍പിടിക്കുന്നതിനിടെ ഇവരുടെ ബോട്ടില്‍ മിന്നലേല്‍ക്കുകയായിരുന്നു. പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ റാഫി (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്കുട്ടി, ചെമ്പുകടിയന്‍ ഹമീദ്, ചുണ്ടന്റെ അഷ്റഫ് എന്നിവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊന്നാനിയുടെ തീരപ്രദേശങ്ങളില്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ രാത്രി വരെ മഴയോടൊപ്പം ശക്തമായ മിന്നലുണ്ടായിരുന്നു.

 

Content Highlights: A 33-year-old fisherman died at sea after lightning struck their boat around 9 pm Wednesday off Ponnani. Three Ponnani natives were injured in the incident and are receiving treatment at Thrissur Medical College Hospital. Heavy rain accompanied by strong lightning had lashed Ponnani coastal areas since Wednesday evening.