Connect with us

Kerala

ഇന്ന് പുലര്‍ച്ചെ തീപ്പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു

പാലക്കാട് പൂവത്താണിയില്‍ മുഹമ്മദ് ഷരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോര്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്

Published

|

Last Updated

പാലക്കാട് | ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപ്പിടിത്തത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു. പാലക്കാട് പൂവത്താണിയില്‍ മുഹമ്മദ് ഷരീഫിന്റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റോര്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്.

കട പൂര്‍ണമായി കത്തിനശിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസമാണ് കടയില്‍ പുതിയ സ്റ്റോക്ക് എത്തിച്ചത്. അതിനാല്‍ നിരവധി സാധനങ്ങള്‍ അകത്തുണ്ടായിരുന്നു. എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായി എന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

Content Highlights: A major fire early in the morning gutted Kerala Store supermarket at Poovathani in Palakkad. The blaze broke out around 3 am just a day after fresh stock had been delivered to the shop. Firefighters extinguished the flames only after the store was completely destroyed, and loss estimates are pending.