Kerala
ധനരാജ് വധം; വിവാദ പ്രസംഗവുമായി ടി ഐ മധുസൂദനന്
ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചില്ലെങ്കിലും അവരാരും ഇന്ന് ഭൂമിയില്‍ ജീവിച്ചിരിപ്പില്ലെന്നായിരുന്നു പ്രസംഗം
പയ്യന്നൂര്‍ | ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എയുമായ ടി ഐ മധുസൂദനന്റെ പ്രസംഗം വിവാദമായി. ചീമേനിയില്‍ അഞ്ചുപേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചില്ലെങ്കിലും അവരാരും ഇന്ന് ഭൂമിയില്‍ ജീവിച്ചിരിപ്പില്ലെന്നായിരുന്നു പ്രസംഗം. ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പ്രസംഗത്തിലെ മറ്റു പരാമര്‍ശങ്ങള്‍.
പയ്യന്നൂരില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മധുസൂദനന്റെ പ്രസംഗം. കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും അതിനൊന്നും പാര്‍ട്ടിക്ക് മടിയില്ലെന്നും മുന്നറിയിപ്പു നല്കി. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനന് പറഞ്ഞു.
ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകള്‍ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കല്പ്പത്തോണിയില് യാത്ര ചെയ്യാമെന്നും മധുസൂദനന് പറഞ്ഞു.
Content Highlights: TI Madhusoodanan’s speech at a DYFI event in Payyanur sparked controversy following the Dhanaraj murder case verdict. He criticized the judgment and the judge while referencing the Chemmeni case and warning critics. He also cautioned against social media attacks and street protests against the party.


