Connect with us

Kerala

ശാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരന്‍; സാക്കിര്‍ നായിക്കിനെ സ്ഥിരമായി കേള്‍ക്കുന്നയാളെന്നും എ ഡി ജി പി

ആക്രമണം നടത്താന്‍ പ്ലാന്‍ ചെയ്ത് വന്നതാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും ഡാറ്റകളും ലഭിച്ചതായും പോലീസ്

Published

|

Last Updated

കോഴിക്കോട് | എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ് പ്രതി ശാരൂഖ് സെയ്ഫി നിരന്തരം സാക്കിര്‍ നായിക് ഉള്‍പ്പെടെയുള്ള തീവ്ര ചിന്താഗതിക്കാരുടെ പ്രഭാഷണങ്ങള്‍ കണ്ടിരുന്നതായി എ ഡി ജി പി അജിത് കുമാര്‍. പാകിസ്ഥാനി വിദ്വേശ പ്രഭാഷകന്‍ ഇസ്‌റാര്‍ അഹ്മദിന്റെ പ്രഭാഷണങ്ങളും ശാരൂഖിനെ പ്രചോദിപ്പിച്ചതായി എ ഡി ജി പി പറഞ്ഞു. ഇതിന്റെ പ്രേരണയാല്‍ ശാരൂഖ് തീവ്രചിന്താഗതി പുലര്‍ത്തിയിരുന്നതായും എ ഡി ജി പി പറഞ്ഞു. ഉന്നത തല യോഗത്തിന് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആക്രമണം നടത്താന്‍ പ്ലാന്‍ ചെയ്ത് വന്നതാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും ഡാറ്റകളും ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി ആക്രമണം നടത്തിയ ശേഷം രത്‌നഗിരി വരെ രക്ഷപ്പെട്ടത് വരെയുള്ള വിവരങ്ങളെല്ലാം ലഭ്യമായതായി അദ്ദേഹം അറിയിച്ചു.

അതേസമയം, പ്രാദേശിക സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് എ ഡി ജി പി വ്യക്തമായ ഉത്തരം നല്‍കിയില്ല. സംഭവം നടന്നിട്ട് രണ്ടാഴ്ച മാത്രമാണ് കഴിഞ്ഞതെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ ഇയാളാണ് കുറ്റം ചെയ്തതെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തെ തീവ്രചിന്താഗതി പ്രേരിപ്പിച്ചു ഉറപ്പാണ്. വിപുലമായി അന്വേഷിക്കേണ്ട കേസാണെന്നും എ ഡി ജി പി പറഞ്ഞു.

Latest