Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം:55കാരന് പത്തുവര്‍ഷം കഠിനതടവ്

2022ലാണ് കേസിനാസ്പദമായ സംഭവം

Published

|

Last Updated

പെരിന്തല്‍മണ്ണ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 55കാരന് പത്തുവര്‍ഷം കഠിന തടവ് വിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി. പുലാമന്തോള്‍ ടിഎന്‍ പുരം വടക്കേക്കര ശങ്കരന്‍തൊടി ശിവദാസിനെയാണ് ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിനതടവിനെ കൂടാതെ പ്രതി 35,000 രൂപ പിഴയടക്കുകയും വേണം.പിഴ അടയ്ക്കാത്ത പക്ഷം പത്തുമാസം കഠിനതടവ് അനുഭവിക്കണം.പിഴ അതിജീവിതയ്ക്ക് നല്‍കണം.

2022ലാണ് കേസിനാസ്പദമായ സംഭവം.പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സി അലവി, സുനില്‍ പുളിക്കല്‍, എസ്‌ഐ സികെ നൗഷാദ് എന്നിവരാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജാണ് കേസില്‍ വിധി പറഞ്ഞത്.

Latest