Connect with us

Kerala

വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുകാരന്‍  മരിച്ചു

വെള്ളിയാഴ്ച സിഫ്രാന്റെ പിറന്നാളായിരുന്നു.

Published

|

Last Updated

നിലമ്പൂര്‍|  വീടിന്റെ തൂണ് ഇടിഞ്ഞു വീണു ഏഴു വയസ്സുകാരന്‍  മരിച്ചു. രാമംകുത്ത് പാറേങ്ങല്‍ മെയ്തുവിന്റെ മകന്‍ സിഫ്രാനാണ് മരിച്ചത്. അഞ്ചാംമൈല്‍ യമാനിയ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച വൈകീട്ട് 4.30 നാണ് അപകടം. തുണികള്‍ ഉണക്കാനായി ടെറസിലെ ഭാഗത്ത് താല്‍ക്കാലികമായി ഉണ്ടാക്കിയ അര ഫില്ലറില്‍ നിന്നും വെട്ടുക്കല്ലുകള്‍ വീണാണ് അപകടം ഉണ്ടായത്.

അയയില്‍ കളിക്കുന്നതിനിടെ കട്ടകള്‍ സിഫ്രാന്റെ തലയില്‍ വീഴുകയായിരുന്നു. സിഫ്രാന്റെ വീട്ടിന് സമീപമുള്ള ബന്ധുവീട്ടിലാണ് അപകടം ഉണ്ടായത്. ഒപ്പം കളിച്ചിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടതോടെയാണ് അപകടം വീട്ടുകാര്‍ അറിയുന്നത്.

ഉടന്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദ്ദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച സിഫ്രാന്റെ പിറന്നാളായിരുന്നു. ശനിയാഴ്ച കേക്ക് മുറിച്ച് കുടുംബങ്ങള്‍ ആഘോഷം നടത്തിയിരുന്നു. മാതാവ്. ഷൈഹ. സഹോദരങ്ങള്‍: റാഷിന്‍, റഷ ഫാത്തിമ, സായാന്‍.

Content Highlights:
A seven-year-old boy named Sifran died after a temporary pillar collapsed on him at a relative’s house in Ramamkuth, Nilambur. The accident occurred while he was playing near a clothesline, causing laterite stones to fall on his head. Although he was rushed to the Nilambur District Hospital, his life could not be saved, turning a weekend of birthday celebrations into a deep tragedy for the family.

Latest