Connect with us

Kerala

കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം: ഏഴ് പേര്‍ക്ക് പരുക്ക്

വാനിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

Published

|

Last Updated

കോഴിക്കോട്| കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിലും പിന്നീട് വളര്‍ത്തുമൃഗങ്ങളുമായി പോവുകയായിരുന്ന ഒരു പിക്കപ്പ് വാനിലും ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ റോഡരികിലെ പത്തടി താഴ്ചയുള്ള കള്‍വര്‍ട്ടിലേക്ക് മറിഞ്ഞു.

വാനിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

Content Highlights:
Seven people were injured in an accident at Kuttiadi Churam when a truck lost control and collided with three vehicles. The truck hit two cars and a pickup van carrying livestock, causing the van to plunge ten feet into a roadside culvert. The van driver, who was trapped inside, was rescued through the combined efforts of the fire force and local residents.

Latest