Connect with us

National

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

13 വര്‍ഷം സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

Published

|

Last Updated

ചെന്നൈ |  സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന സിപിഐ നേതാവുമായ ആര്‍ നല്ലകണ്ണ് അന്തരിച്ചു. 110 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 13 വര്‍ഷം സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒന്നിന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ലകണ്ണിനെ പ്രവേശിപ്പിച്ചിരുന്നു. അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി നല്ലകണ്ണിനെ സന്ദര്‍ശിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ കര്‍ഷക പ്രസ്ഥാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 15-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ നല്ലകണ്ണ്, ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു.ജാതി കലാപങ്ങള്‍ക്കെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. 1999ല്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

 

Latest