Editors Pick
യുട്യൂബ് പ്രീമിയം ലൈറ്റ് വരിക്കാർക്ക് സന്തോഷവാർത്ത; ഇനി ബാക്ക്ഗ്രൗണ്ട് പ്ലേ, ഡൗൺലോഡ് സൗകര്യങ്ങളും
പ്രീമിയം ലൈറ്റ് പ്ലാനിൽ മിക്ക വീഡിയോകളിലും പരസ്യങ്ങൾ ഒഴിവാക്കപ്പെടുമെങ്കിലും എല്ലാ വീഡിയോകളിലും ഇത് ലഭ്യമാകില്ല.
വാഷിംഗ്ടൺ | യുട്യൂബ് തങ്ങളുടെ പ്രീമിയം ലൈറ്റ് വരിക്കാർക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇതുവരെ ഉയർന്ന നിരക്കുള്ള പ്രീമിയം പ്ലാനുകളിൽ മാത്രം ലഭ്യമായിരുന്ന ഡൗൺലോഡ് സൗകര്യവും ബാക്ക്ഗ്രൗണ്ട് പ്ലേ സംവിധാനവുമാണ് ഇപ്പോൾ കുറഞ്ഞ നിരക്കുള്ള ലൈറ്റ് വരിക്കാർക്കും ലഭ്യമാക്കിത്തുടങ്ങിയത്. അമേരിക്കയിൽ പ്രതിമാസം 7.99 ഡോളറാണ് പ്രീമിയം ലൈറ്റ് പ്ലാനിന്റെ നിരക്ക്. അതേസമയം പൂർണ്ണമായ പ്രീമിയം പ്ലാനിന് 13.99 ഡോളറാണ് ഈടാക്കുന്നത്. ഇന്ത്യയിൽ ഇത് യഥാക്രമം 89 രൂപയും 149 രൂപയുമാണ്.
പ്രീമിയം ലൈറ്റ് പ്ലാനിൽ മിക്ക വീഡിയോകളിലും പരസ്യങ്ങൾ ഒഴിവാക്കപ്പെടുമെങ്കിലും എല്ലാ വീഡിയോകളിലും ഇത് ലഭ്യമാകില്ല. യുട്യൂബ് മ്യൂസിക് ആപ്പിൽ പരസ്യരഹിത സേവനം ഇതിൽ ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭൂരിഭാഗം നോൺ മ്യൂസിക് വീഡിയോകളും പരസ്യരഹിതമായി കാണാമെങ്കിലും ഷോർട്സുകളിൽ പരസ്യങ്ങൾ തുടരും.
പ്രീമിയം പ്ലാനിലാകട്ടെ മ്യൂസിക് ഉൾപ്പെടെ എല്ലാ വീഡിയോകളും പരസ്യരഹിതമായി ലഭിക്കുന്നതിന് പുറമെ ജമ്പ് എഹെഡ്, ക്യൂയിംഗ്, കണ്ടിന്യൂ വാച്ചിംഗ് തുടങ്ങിയ അധിക ഫീച്ചറുകളും ലഭ്യമാണ്. പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നതായും വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കളിലും ഈ സേവനം എത്തുമെന്നും യുട്യൂബ് അറിയിച്ചു.
Summary
YouTube has announced that background play and offline downloads are now being rolled out to YouTube Premium Lite subscribers. Priced at $7.99 per month, this plan offers a more affordable alternative to the standard $13.99 Premium plan, although it includes some ads on Shorts and excludes YouTube Music benefits. The new features aim to provide a better user experience for budget-conscious viewers over the coming weeks.



