quiet congress
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശ്വനികുമാര്‍ പാര്‍ട്ടിവിട്ടു
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ നിന്നുള്ള നേതാവിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടി

ന്യൂഡല്‍ഹി| പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ഡോ. അശ്വനി കുമാര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയതായി യു പി എ സര്‍ക്കാറില്‍ നിയമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുന്‍രാജ്യസഭ എം പിയുമായിരുന്ന അശ്വനികുമാര്‍ പറഞ്ഞു.
കഴിഞ്ഞ 46 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. ഏറെ ചിന്തിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനം എടുത്തത്. എന്റെ മാന്യതയും സമകാലിക സാഹചര്യങ്ങളും കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നതെന്നും അശ്വനി കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.