Connect with us

Kerala

വിഴിഞ്ഞത്ത് സുരക്ഷ ഒരുക്കണം, സമരക്കാര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്: ഹൈക്കോടതി

സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. എന്നാലത് സമാധാനപരമായി നടത്തണം. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശം.

Published

|

Last Updated

കൊച്ചി | വിഴിഞ്ഞത്ത് സുരക്ഷ ഒരുക്കണമെന്ന് പോലീസിനോട് ഹൈക്കോടതി. ഉത്തരവ് അദാനി ഗ്രൂപ്പിന് ആശ്വാസമായി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷക്കായി ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിളിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

പദ്ധതി പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. എന്നാലത് സമാധാനപരമായി നടത്തണം. തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കരാര്‍ തൊഴിലാളികളെയും വാഹനങ്ങളെയുമൊന്നും തടയരുത്. ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഈ മാസം 27ന് ഹരജികള്‍ വീണ്ടും പരിഗണിക്കും.

 

Latest