Connect with us

International

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; ഒരു മരണം

കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സോലുഖുംബു ജില്ലയിലെ ഫേരിച്ചെ ഹെലിപാഡിലാണ് അപകടമുണ്ടായത്.

Published

|

Last Updated

കാഠ്മണ്ഡു| നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സോലുഖുംബു ജില്ലയിലെ ഫേരിച്ചെ ഹെലിപാഡിലാണ് അപകടമുണ്ടായത്. ഫിഷ്ടെയില്‍ എയര്‍, എയര്‍ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററുകളുടെ റോട്ടര്‍ ബ്ലേഡുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററുകള്‍ നിലത്തുവീണു. മരിച്ചയാള്‍ വിദേശ പൗരനാണെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പരിക്കേറ്റയാളെ മറ്റൊരു ഹെലികോപ്റ്ററില്‍ ലുക്ലയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളിലെ മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Content Highlights: A tragic helicopter collision near Mount Everest aviation hub at Feriche helipad in Nepal left one foreign national dead on Tuesday morning. The incident involved Fishtail Air and Air Dynasty choppers colliding during landing. Authorities have initiated an investigation into the crash.

Latest