Kerala
കൊല്ലത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു
.പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകവെയാണ് പിന്നില്‍ നിന്നും എത്തിയ ടിപ്പര്‍ ലോറിയിടിച്ചച്ചത്
കൊല്ലം | സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂര്‍ റൂട്ടില്‍ ശാലേംപുരത്താണ് അപകടം .പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകവെയാണ് പിന്നില്‍ നിന്നും എത്തിയ ടിപ്പര്‍ ലോറിയിടിച്ചച്ചത്. ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടന്‍തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു
---- facebook comment plugin here -----




