Kerala
സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം: യുവാവ് മരണപ്പെട്ടു; രണ്ട് പേർക്ക് പരുക്ക്
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത പുരയിടത്തിലേക്ക് മറിയുകയായിരുന്നു.
വേങ്ങര| ഊരകം വെങ്കുളത്തിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍ റഹ്മത്ത് നഗര്‍ പെരിമ്പള്ളി മുഹമ്മദ് മകന്‍ യൂസുഫ് (23) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ വെങ്കുളം പഞ്ചായത്ത് പടി റോഡിലാണ് അപകടം. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത പുരയിടത്തിലേക്ക് മറിയുകയായിരുന്നു.
പരുക്കേറ്റവരെ മലപ്പുറം ഓര്‍ക്കിഡ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യൂസുഫ് മരണപ്പെട്ടു. ഗുരുതര പരുക്കേറ്റ വേങ്ങര ഉണ്ണിയാലുക്കല്‍ അബ്ദുല്‍ ഗഫൂര്‍ മകന്‍ അദ്‌നാന്‍ (22) ചികിത്സയിലാണ്. നിസാര പരുക്കേറ്റ അഞ്ചുപറമ്പ് കീരി മുഹമ്മദ് സിനാന്‍ (21) ആശുപത്രി വിട്ടു.
---- facebook comment plugin here -----







