Kerala
നിര്‍മാണത്തിലിരുന്ന വീടിന്റെ ഷോവാൾ തകർന്നു വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാലാപറമ്പ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അങ്ങാടിപ്പുറം| ചെരക്കാപറമ്പ് നിര്‍മാണത്തിലിരുന്ന വീടിന്റെ ഷോവാള്‍ തകര്‍ന്നു വീണ് യുവാവ് മരിച്ചു. കല്ലുപാലത്തിങ്ങല്‍ രമേഷ് സ്മിത ദമ്പതികളുടെ മകന്‍ ഗോകുല്‍ (24) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തകര്‍ന്നു വീണ ഷോവാളിന്റെ കല്ലിനു മുകളിലേക്ക് യുവാവ് തലയിടിച്ച് വീഴുകയായിരുന്നു.
മാലാപറമ്പ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് പൂര്‍ത്തിയാക്കി നാളെ ഉച്ചയ്ക്ക് 12 മണിക്ക് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തില്‍ സംസ്‌കരിക്കും.
---- facebook comment plugin here -----






