Kannur
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മക്കയില്‍ നിര്യാതനായി
തുവ്വേങ്ങാട്ടെ കെ ബി മുഹമ്മദ് (മമ്മു) ആണ് മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
മക്ക | മകന്റെ വിവാഹത്തില്‍ പങ്കുചേര്‍ന്ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തി രണ്ടാഴ്ച തികയും മുമ്പ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മക്കയില്‍ നിര്യാതനായി. തുവ്വേങ്ങാട്ടെ കെ ബി മുഹമ്മദ് (മമ്മു) ആണ് മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം താഇഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി മക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: ഫാത്വിമ. ഒരു മകളും നാല് ആണ്‍മക്കളുമുണ്ട്. ഭാര്യാ സഹോദരന്‍ ജാഫര്‍ മദനി മരണസമയത്ത് അടുത്തുണ്ടായിരുന്നു. മയ്യിത്ത് മക്കയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബസ്സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഐ സി എഫ് മക്ക വെല്‍ഫയര്‍ ടീമിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി വരുന്നു.






