Connect with us

Kerala

യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് വീട്ടില്‍ കെ ആര്‍ രതീഷ് (43) നെയാണ് കീഴ്‌വായ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കീഴ്വായ്പുര്‍ | യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ഫോട്ടോകള്‍ പകര്‍ത്തി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് വീട്ടില്‍ കെ ആര്‍ രതീഷ് (43) നെയാണ് കീഴ്‌വായ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്ത ശേഷം നഗ്ന ഫോട്ടോകള്‍ പകര്‍ത്തുകയും അത് യുവതിയുടെ സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചു കൊടുക്കുകയുമായിരുന്നു.

എസ് എച്ച് ഒ. അജീബ്, എസ് ഐ. അനീഷ്, എ എസ് ഐ. ജോയിസ്, സി പി ഒമാരായ സന്തോഷ്, നെവിന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----