Saudi Arabia
സിറിയൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം ഇസ്രാഈൽ വ്യോമാക്രമണം:സഊദി അറേബ്യ അപലപിച്ചു
സിറിയൻ പ്രസിഡന്റ് ഇസ്രാഈൽ ആക്രമണത്തെ "സംസ്ഥാന സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരായ അപകടകരമായ വർദ്ധനവ്" എന്ന് വിശേഷിപ്പിച്ചു.

റിയാദ്|സിറിയൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തെ സഊദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തെ സഊദി അറേബ്യ ശക്തമായി അപലപിക്കുകയും സിറിയയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയെ ദുർബലപ്പെടുത്തുന്ന ഇസ്രാഈലി നടപടികളെ ശക്തമായി നിരാകരിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു
സിറിയൻ പ്രസിഡന്റ് ഇസ്രാഈൽ ആക്രമണത്തെ “സംസ്ഥാന സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരായ അപകടകരമായ വർദ്ധനവ്” എന്ന് വിശേഷിപ്പിക്കുകയും അത്തരം ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആക്രമണം സിറിയയുടെ ദേശീയ സുരക്ഷയെ മാത്രമല്ല, ജനങ്ങളുടെ ഐക്യത്തെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടണമെന്നും “സിറിയയിലും മേഖലയിലും ഇസ്രാഈലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളെ തടയണമെന്നും സഊദി ആവശ്യപ്പെട്ടു.
---- facebook comment plugin here -----