Connect with us

sathyapal malik

സത്യപാല്‍ മല്ലിക്ക് ഇന്നു സി ബി ഐക്ക് മുന്നില്‍ ഹാജരാകും

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കേസിലാണ് സത്യപാല്‍ മല്ലിക്കിന്റെ മൊഴി സി ബി ഐ ഇന്ന് രേഖപ്പെടുത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിലും പ്രധാനമന്ത്രിയിലും ആരോപിച്ചു രംഗത്തുവന്ന ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്ക് ഇന്നു സി ബി ഐക്ക് മുന്നില്‍ ഹാജരാകും.

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കേസിലാണ് സത്യപാല്‍ മല്ലിക്കിന്റെ മൊഴി സി ബി ഐ ഇന്ന് രേഖപ്പെടുത്തുന്നത്. കേസിലെ സാക്ഷിയെന്ന നിലക്ക് ഹാജരാകാനാണു മല്ലിക്കിനോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഗവര്‍ണ്ണറായിരിക്കേ 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മല്ലിക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മല്ലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സി ബി ഐ കേസെടുത്തത്.

 

Latest