Connect with us

Kerala

സന്ദീപ് വധം സിപിഎം തന്നെ നടപ്പാക്കിയതാണോയെന്ന് പരിശോധിക്കണം;പോലീസ് ഭീഷണിക്ക് വഴങ്ങി: കേന്ദ്രമന്ത്രി വി മുരളീധരന്‍

പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്നെ കോടിയേരി ബാലകൃഷണനോട് പറയാനുള്ളു

Published

|

Last Updated

കോട്ടയം |  തിരുവല്ലയില്‍ കൊലപാതകം നടന്ന സ്ഥലം ഇതുവരെ സിപിഎം ആര്‍എസ്എസ് സംഘര്‍ഷ മേഖലയല്ലെന്നും പിന്നെ ഒരു സുപ്രഭാതത്തില്‍ ഇത്തരം ഒരു കൊലപാതകം നടക്കില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നു . വഴിവിട്ട രീതികള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി. ബാക്കി എല്ലാ പ്രതികളും സിപിഎമ്മുപകാരാണെന്നും വി മുരളിധരന്‍ പറഞ്ഞു. സന്ദീപ് വധം സിപിഎം തന്നെ നടപ്പിലാക്കിയതാണോയെന്ന് പരിശോധിക്കണം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്നെ കോടിയേരി ബാലകൃഷണനോട് പറയാനുള്ളു. നേരത്ത് കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഉന്നതങ്ങളില്‍നിന്നുള്ള ഭീഷണികളാല്‍ പോലീസിന് അത് തിരുത്തേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടുപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പാലാ ബിഷപ്പിനെ കാണാനെത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമാണ്. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ അദ്ദേഹത്തിനുള്ള പിന്തുണ നേരത്തെ അറിയിച്ചതാണ്. സമുദായ പ്രശ്‌നം സമുദായ അംഗങ്ങളുടെ മുന്നില്‍ പോലും പറയാന്‍ പറ്റില്ലെന്നത് അംഗീകരിക്കാനാകില്ല. ജിഹാദ് വിവാദം പാല ബിഷപുമായി ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത് എന്നാണെന്ന് മുഖ്യമന്ത്രി പറയുന്നു. അപ്പോള്‍ മറ്റുള്ളത് കഴിക്കാന്‍ പറ്റാത്തത് എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചു. കെ റെയില്‍ ഹരിത പദ്ധതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. ഉപദേശികള്‍ പറയുന്നതെല്ലാം വിളിച്ചു പറയരുത് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ പറഞ്ഞു.

Latest