Connect with us

Editors Pick

സാംസങ് ഗാലക്സി അൺപാക്ക്ഡ് 2026: എസ് 26 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് പുറത്തിറക്കും

എസ് 26 അൾട്രാ മോഡലിലാണ് എല്ലാവരുടെയും കണ്ണുകൾ. മുൻപെങ്ങും കാണാത്ത വിധത്തിലുള്ള 'പ്രൈവസി ഡിസ്പ്ലേ', മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകൾ, എക്സ്ക്ലൂസീവ് സോഫ്റ്റ്‌വെയർ സേവനങ്ങൾ എന്നിവ അൾട്രാ മോഡലിന്റെ പ്രത്യേകതയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Published

|

Last Updated

സാൻഫ്രാൻസിസ്കോ | ആഗോള സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റ് ഇന്ന് നടക്കും. സാൻഫ്രാൻസിസ്കോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26 സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.30ന് (10 a.m. PT) ആരംഭിക്കുന്ന പരിപാടി സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സാംസങ് ന്യൂസ് റൂം, യൂട്യൂബ് ചാനൽ എന്നിവ വഴി തത്സമയം കാണാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു മാസം വൈകിയാണ് ഇത്തവണത്തെ അൺപാക്ക്ഡ് ഇവന്റ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഗാലക്സി എസ് 26, എസ് 26 പ്ലസ്, എസ് 26 അൾട്രാ എന്നീ മൂന്ന് മോഡലുകളാണ് പ്രധാനമായും അവതരിപ്പിക്കുക. ഇതിൽ എസ് 26 അൾട്രാ മോഡലിലാണ് എല്ലാവരുടെയും കണ്ണുകൾ പതിഞ്ഞിരിക്കുന്നത്. മുൻപെങ്ങും കാണാത്ത വിധത്തിലുള്ള ‘പ്രൈവസി ഡിസ്പ്ലേ’, മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകൾ, എക്സ്ക്ലൂസീവ് സോഫ്റ്റ്‌വെയർ സേവനങ്ങൾ എന്നിവ അൾട്രാ മോഡലിന്റെ പ്രത്യേകതയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എസ് 26 മോഡലിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും എസ് 26 പ്ലസിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 4,900 mAh ബാറ്ററിയും പ്രതീക്ഷിക്കുന്നുണ്ട്. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ ക്വാൽകോം പ്രോസസറുകൾക്ക് പകരം സാംസങ് സ്വന്തമായി വികസിപ്പിച്ച എക്സിനോസ് 2600 ചിപ്പുകൾ ഇത്തവണ ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.

ഫോണുകൾക്ക് പുറമെ വൺ യു ഐ 8.5 സോഫ്റ്റ്‌വെയർ, അത്യാധുനിക ഗാലക്സി എ ഐ ഫീച്ചറുകൾ, ഡിസൈനിൽ മാറ്റം വരുത്തിയ ഗാലക്സി ബഡ്സ് 4, ബഡ്സ് 4 പ്രോ എന്നിവയും ചടങ്ങിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മികച്ച ക്യാമറ അനുഭവങ്ങൾക്കും പ്രൊഡക്ടിവിറ്റി ടൂളുകൾക്കുമായി പുത്തൻ എ ഐ സാങ്കേതികവിദ്യകൾ സാംസങ് പരിചയപ്പെടുത്തിയേക്കും. ഗാലക്സി എസ് 26 എഡ്ജ് മോഡലിനെ കുറിച്ചുള്ള സൂചനകൾ ചടങ്ങിൽ ഉണ്ടായേക്കുമെന്നും ടെക് ലോകം കരുതുന്നു. ഘടകഭാഗങ്ങളുടെ വില വർധനവ് കാരണം പുതിയ ഫോണുകളുടെ വിലയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനവുണ്ടാകാൻ സാധ്യതയുണ്ട്.

Summary

Samsung is hosting its Galaxy Unpacked 2026 event today in San Francisco to launch the Galaxy S26 smartphone series. The highlight of the event is the Galaxy S26 Ultra, which is rumored to feature a unique Privacy Display and significant camera upgrades. Alongside the phones, Samsung is expected to introduce One UI 8.5, new Galaxy AI features, and the Galaxy Buds 4 series.

Latest