Connect with us

Malappuram

സമസ്ത സെന്റിനറി : പ്രമേയ സമ്മേളനം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം 15ന്

സ്വാഗത സംഘം രൂപവത്കരിച്ചു

Published

|

Last Updated

തിരൂരങ്ങാടി | സമസ്ത സെന്റിനറിയുടെ ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന
പ്രമേയ സമ്മേളനത്തിന്റെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം 15 ന് കൊളപ്പുറത്ത് നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

കൊളപ്പുറം ജമലുല്ലൈലി കോപ്ലക്‌സില്‍ നടന്ന സ്വാഗത സംഘം രൂപവത്കരണ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം വി അബ്ദുര്‍റഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് എം എ വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് അലി സഖാഫി പദ്ധതി വിശദീകരണം നടത്തി. അബ്ദുര്‍റഊഫ് സഖാഫി സി കെ നഗര്‍, സയ്യിദ് ഹസ്സന്‍കോയ തങ്ങള്‍, പി അബ്ദുര്‍റബ്ബ് ഹാജി, നൗഫല്‍ കൊടിഞ്ഞി, ടി സിറാജുദ്ദീന്‍ പ്രസംഗിച്ചു.

സോണ്‍ നേതാക്കളായ എ കെ അബ്ദുല്ലക്കുട്ടി ഹാജി, നിസാര്‍ മമ്പുറം, ഹമീദ് തിരൂരങ്ങാടി, അസ്ദൂര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം ഭാരവാഹികള്‍: ഇ മുഹമ്മദലി സഖാഫി (ചെയര്‍മാന്‍), അബ്ദുല്‍ മജീദ് സൈനി, വി അബ്ദുല്‍ ഖാദിര്‍ ഹാജി, പി ടി കുഞ്ഞ (വൈസ് ചെയര്‍മാന്‍), ശറഫുദ്ദീന്‍ കാടേങ്ങല്‍ (ജനറല്‍ കണ്‍വീനര്‍) ടി മുജീബുര്‍ റഹ്മാന്‍, ടി കബീര്‍, പി കെ ജാബിര്‍ (കണ്‍വീനര്‍മാര്‍) സയ്യിദ് ഹസന്‍കോയ തങ്ങള്‍ (ഫിനാന്‍സ്). വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. സമ്മേളന വിജയത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

 

Latest