Education
സമസ്ത: 12 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പന്ത്രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, വയനട് ജില്ലകളില്‍ നിന്നും കര്‍ണാടക, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മലപ്പുറം : ഹയാത്തുല്‍ ഇസ്ലാം സുന്നി മദ്റസ കല്ലുപാലം- കാടാമ്പുഴ, കോഴിക്കോട് : നജ്മുല്‍ ഹുദാ മദ്റസ പുളിയഞ്ചേരി-മുച്ചുക്കുന്ന്, മദീനത്തുല്‍ ഉലും ഇംഗ്ലീഷ് മീഡിയം ശാന്തിനഗര്‍-എകരൂല്‍, കണ്ണൂര്‍: മദ്റസത്തുല്‍ ഈമാന്‍ താഴെ എടക്കോം ചമ്മണംകുന്ന്-ചപ്പാരപ്പടവ്, നിബ്രാസുല്‍ ഹുദാ മദ്റസ ഉത്തൂര്‍-നടുവില്‍, തൃശൂര്‍ : സഹ്റ ഗ്ലോബല്‍ സ്‌കൂള്‍ ചിറമനങ്ങാട്, വയനാട് : മുഅസ്സസ സുന്നി മദ്റസ മാനന്തവാടി, കര്‍ണാടക : നൂറുല്‍ ഇസ്ലാം മദ്റസ ഗുയ്യ-സിദ്ധാപുരം, ഗള്‍ഫ്: അല്‍ സാദ് മദ്റസ അല്‍ നഹ്ദ ഷാര്‍ജ, അല്‍ സാദ് മദ്റസ മുവൈല ഷാര്‍ജ, ദാറുല്‍ ഫിര്‍ദൗസ് മുസല്ല ഷാര്‍ജ, അല്‍ മഖര്‍ മദ്റസ മുവൈലിഹ ഷാര്‍ജ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്ല്യാപ്പള്ളി, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, പ്രൊഫ.കെ.എം.എ.റഹിം സാഹിബ് തുടങ്ങിയവര്‍ സംസാരിച്ചു.







