Kerala
ശമ്പള കുടിശ്ശിക: ചികിത്സിക്കാനാകാതെ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു
ശമ്പളയിനത്തിൽ കിട്ടാനുള്ളത് നാല് ലക്ഷം രൂപ

പാലക്കാട് | ശമ്പള കുടിശ്ശിക കാരണം ചികിത്സ നടത്താനാകാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരന് ദാരുണാന്ത്യം. പാലക്കാട്ടെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ പാലക്കാട് പള്ളിക്കുറിപ്പ് സ്വദേശി ചന്ദ്രനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന് നാല് ലക്ഷം രൂപ ശമ്പളയിനത്തിൽ കിട്ടാനുണ്ട്.
ചികിത്സക്ക് പലവട്ടം ദേവസ്വം ബോർഡിനെ സമീപിച്ചെങ്കിലും പണം നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. മരിച്ച ചന്ദ്രന്റെ കുടുംബം മലബാർ ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മഹാ വിഷ്ണു ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രന് നാല് ലക്ഷം രൂപ ശമ്പള കുടിശ്ശികയുണ്ടായിരുന്നുവെന്നും ചികിത്സക്ക് വേണ്ടി പലവട്ടം ദേവസ്വം ബോർഡിനെ സമീപിച്ചിട്ടും പണം നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.