Connect with us

5 state election

ചാക്കിട്ടുപിടുത്തം തടയല്‍; വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കോണ്‍ഗ്രസ്

തൂക്ക്‌സഭ പ്രവചിക്കപ്പെട്ട സംസ്ഥാനങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി സുരക്ഷ ഒരുക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഗോവയിലും മണിപ്പൂരിലും തൂക്ക്‌സഭക്ക് സാധ്യതയെന്ന എക്‌സിറ്റ്‌പോളുകള്‍ക്കിടെ എം എല്‍ എമാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ആര്‍ക്കും ഭൂരിഭക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ബി ജെ പി തങ്ങളുടെ എം എല്‍ എമാരെ ചാക്കിപ്പിട്ടുപിടിക്കുമെന്ന മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നീക്കം. എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുണ്ടു റാവുവും ഗോവയുടെ ചുമതലയുള്ള പി ചിദംബരവും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരാണ് എം എല്‍ എമാരുടെ സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്.

ഇത്തവണ തീരുമാനങ്ങള്‍ പെട്ടന്ന് തന്നെ എടുക്കുമെന്ന് ഗുണ്ടു റാവു പറഞ്ഞു. ഞങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികളെയും ചെന്ന് കാണുകയും അവര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഞങ്ങളുടെ എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി ജെ പിയെത്തുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യം ഉടലെടുത്താല്‍ എം എല്‍ എമാര സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും ഗുണ്ടു റാവു പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും മറ്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ഫലം വന്നതിന് ശേഷം പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും റാവു ആവശ്യപ്പെട്ടു.

വ്യാഴായ്ച ഫലം അറിയാവ ഉടന്‍ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാമനാണ് നീക്കം. എല്ലാ സംസ്ഥാനങ്ങളിലെയും, പ്രത്യേകിച്ച് ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ എം എല്‍ എമാരുടെ മേല്‍ പ്രത്യേക ശ്രദ്ധവേണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികളെക്കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാര്‍ട്ടി വിശ്വാസത്തിലെടുത്തിട്ടില്ല.

2017ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തിട്ടും എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചാടിയതിനാല്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല.

 

Latest