Kerala
ശബരിമല ഹെലികോപ്ടര്‍ സര്‍വീസ് പരസ്യം; പരാതി നല്‍കി ദേവസ്വം
വ്യാജ പരസ്യം നല്‍കിയ എന്‍ഹാന്‍സ് ഏവിയേഷനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കൊച്ചി | ശബരിമല ഹെലികോപ്ടര്‍ സര്‍വീസ് പരസ്യത്തില്‍ പരാതി നല്‍കി ദേവസ്വം. വ്യാജ പരസ്യം നല്‍കിയ എന്‍ഹാന്‍സ് ഏവിയേഷനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാന പോലീസ് മേധാവിക്കും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്.
ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയാണ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെലി കേരള എന്ന വെബ്‌സൈറ്റിലുള്ള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----




