Kerala
ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപോര്‍ട്ട് ഉടന്‍ നല്‍കാന്‍ എസ് ഐ ടിക്ക് ഹൈക്കോടതി നിര്‍ദേശം
സെപ്തംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കര്‍ശന നിലപാടെടുത്ത് ഹൈക്കോടതി. കേസന്വേഷണവുമായി ബന്ധപ്പെട്ട അന്തിമ റിപോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി.
സ്വര്‍ണ പാളികളുടേതടക്കമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെയാണിത്. സെപ്തംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
2025 ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസ്സിലായെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
Content Highlights:
The Kerala High Court has directed the Special Investigation Team to submit its final report on the Sabarimala gold theft case without delay. The court reviewed the progress of the ongoing probe and emphasized a timely conclusion. Further details regarding the report remain awaited.



