Kasargod
ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന് സഅദിയ്യയുടെ സ്‌നേഹാദരവ്
സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അദ്ദേഹത്തെ ഷാള്‍ അണിയിച്ചു.
 
		
      																					
              
              
            ദേളി | നാല് പതിറ്റാണ്ടിലേറെ ജാമിഅ സഅദിയ്യയുടെ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യവും രാഷ്ട്രീയ സാമൂഹിക മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാതൃകാ പ്രവര്‍ത്തനം നടത്തി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് എന്ന അത്തച്ചക്ക് സഅദിയ്യയുടെ സ്‌നേഹാദരവ് സമര്‍പ്പിച്ചു.
താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച പ്രാര്‍ഥനാ സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ മെമെന്റോയും ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അല്‍ ബുഖാരി അനുമോദന ഫലകവും സമര്‍പ്പിച്ചു. സി എല്‍ ഹമീദ് ചെമനാട് അനുമോദന പ്രഭാഷണം നടത്തി.
ദഫ് സ്‌കൗട്ട് സംഘത്തിന്റെ അകമ്പടിയോടെ അനുമോദന ചടങ്ങിലേക്ക് ആനയിച്ച ഹാജി അബ്ദുല്ല ഹുസൈനെ സാദാത്തുക്കളും പണ്ഡിതന്മാരും പൗരപ്രമുഖരും ആശീര്‍വദിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


