National
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വെള്ളിയാഴ്ച ഡൽഹിയിലെത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണായക കൂടിക്കാഴ്ച
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുറമേ ക്രൂഡ് ഓയിൽ ഇറക്കുമതി, യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ നിർണായക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി | ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വെള്ളിയാഴ്ച (സെപ്തംബർ 11) ഡൽഹിയിലെത്തും. സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് പുറമേ ക്രൂഡ് ഓയിൽ ഇറക്കുമതി, യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ നിർണായക വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം 12, 13 തീയതികളിലാണ് ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതിന് മുന്നോടിയായാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ വിഷയമാകും.

കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മോസ്കോ സന്ദർശിച്ച് പുട്ടിനുമായി കൂടിക്കാഴ്ച നടത്തുകയും പശ്ചിമേഷ്യൻ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രിയുടെ മോസ്കോ സന്ദർശനത്തിന് തൊട്ടുപിന്നാലെ നടക്കുന്ന റഷ്യൻ പ്രസിഡന്റിന്റെ ഡൽഹി സന്ദർശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര ലോകം വീക്ഷിക്കുന്നത്.
Content Highlights:
Russian President Vladimir Putin will reach Delhi on Friday ahead of the BRICS summit. He will hold crucial bilateral talks with PM Narendra Modi covering topics like crude oil imports, Ukraine conflict, and West Asia situation. The meeting follows Foreign Minister S Jaishankar’s Moscow visit.






