Connect with us

Kerala

പന്നൂരില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

പ്രകാശന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട്| പന്നൂരില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. പൂനൂര്‍ ഒതയോത്ത് ചാലില്‍ പുറയില്‍ പ്രകാശന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പന്നൂര്‍ – നരിക്കുനി റോഡില്‍ വെച്ചായിരുന്നു അപകടം.

പ്രകാശന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights:
A 58-year-old man named Prakashan died in a road accident at Pannur. The incident occurred around 10 AM when his motorcycle lost control and crashed into an electric post along the Pannur-Narikkuni road. Although locals rushed him to a private hospital in Koduvally, he could not be saved.

---- facebook comment plugin here -----

Latest